ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപ്പിയാനിൽ സിആർപിഎഫിന്റെയും പോലീസിന്റെയും സംയുക്ത സംഘത്തിന് നേരെ ഭീകരർ വെടിയുതിർത്തതായി റിപ്പോർട്ട്. ഷോപ്പിയാനിലെ ഷൂഗൂർ പാലത്തിന് സമീപമാണ് ആക്രമണം. ആർക്കും പരിക്കില്ലെന്ന് ജമ്മു കാഷ്മീർ പോലീസ് അറിയിച്ചു.
സിആർപിഎഫ് സൈനികർ തിരിച്ചടിച്ചെങ്കിലും ഭീകരർ രക്ഷപ്പെട്ടു. ഭീകരർക്കായി പ്രദേശം വളഞ്ഞ് തെരച്ചിൽ ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.