ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,139 കൊവിഡ് കേസുകള്‍ സ്ഥരീകരിച്ചു. 38 മരണവും ഇതേ സമയത്ത് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച (ജൂലൈ 13) പങ്കിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ആകെ 16,482 പേര്‍ക്ക് രോഗമുക്തി നേടുകയും ചെയ്തു. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 98.39 ശതമാനമാണ്.
ഇന്ത്യയിലെ മൊത്തം കോവിഡ് -19 കേസുകള്‍ 1,36,076 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഇന്ന് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ഇത് 1,32,457 ആയിരുന്നു. 24 മണിക്കൂറിനുള്ളില്‍ 3,619 കേസുകളുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ആകെ രോഗികളുടെ 0.31 ശതമാനം സജീവമായ കേസുകളാണുള്ളത്.