ലണ്ടന്‍: അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ ഇന്ത്യന്‍ വംശജനായ റിഷി സുനാക് മുന്നില്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 88 എംപിമാര്‍ അദ്ദേഹത്തെ പിന്തുണച്ചു. ചരിത്ര നിമിഷത്തിനാണ് ബ്രിട്ടന്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. രണ്ടാം ഘട്ടത്തിലേക്ക് പോകാന്‍ ചുരുങ്ങിയത് മുപ്പത് എംപിമാരുടെ മാത്രം പിന്തുണ മതിയായിരുന്നു റിഷി സുനാക്കിന്. എന്നാല്‍ വോട്ടെടുപ്പില്‍ ചരിത്രം തിരുത്തിയിരിക്കുകയാണ് അദ്ദേഹം.
ബോറിസ് ജോണ്‍സനോട് വിയോജിച്ച് രാജിവെച്ച മന്ത്രിയാണ് റിഷി സുനാക്. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷത ആണ് റിഷിയുടെ ഭാര്യ. ഇനി പ്രധാനമന്ത്രി പദത്തിലേക്ക് മത്സര രംഗത്ത് ആറ് പേര്‍ മാത്രമാവും ഉണ്ടാവുക.