ട്വന്റി 20 സംസ്ഥാന പാര്‍ട്ടിയാകുന്നു;

0
85

സിപിഎമ്മിനും കോണ്‍ഗ്രസിനും വലിയ തലവേദന സൃഷ്ടിച്ചേക്കാവുന്ന നീക്കമാണ് ട്വന്റി 20 നടത്താന്‍ പോകുന്നത്. പാര്‍ട്ടിക്ക് ജില്ലാ കമ്മിറ്റികള്‍ ഉണ്ടാകില്ലെന്ന് അധ്യക്ഷന്‍ സാബു എം ജേക്കബ് പറയുന്നു. അഴിമതി ലഹിത ഭരണമാണ് മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയകരമായി പരീക്ഷിച്ച തന്ത്രങ്ങള്‍ സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുകയാണ് സാബു ജേക്കബ്.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് പുതിയ സഖ്യം നടത്തുന്നത് എന്നാണ് വ്യക്തമാകുന്നത്. വിവിധ പാര്‍ട്ടികളില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാനുള്ള നീക്കവും ട്വന്റി 20-എഎപി സഖ്യം നടത്തിയേക്കും. ഡല്‍ഹിക്ക് പുറമെ പഞ്ചാബും പിടിച്ചാണ് എഎപിയുടെ വരവ്. ഗുജറാത്തും ഗോവയുമുള്‍പ്പെടെ മറ്റുചില സംസ്ഥാനങ്ങളിലും എഎപി ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആദ്യം കിഴക്കമ്പലവും പിന്നീട് സമീപ പഞ്ചായത്തുകളിലും ഭരണം പിടിച്ച ട്വന്റി 20യെ കേരള ജനത സ്വീകരിക്കുമോ എന്നറിയാന്‍ കാത്തിരിക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here