ധാക്ക: വടക്കൻ ബംഗ്ലാദേശിൽ യാത്രാബോട്ട് മുങ്ങി 17 പേർ മരിച്ചു. ഒരാളെ കാണാതായി. നേത്രകോണാ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. മദ്രസവിദ്യാർഥികളും അധ്യാപകരും അടക്കം അമ്പതോളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. മുപ്പത് പേരെ രക്ഷിച്ചു.