കോ​വി​ഡ് വൈറസിനെക്കുറിച്ച് തെ​റ്റി​ധാ​ര​ണാ​ജ​ന​ക​മാ​യ വി​വ​ര​ങ്ങ​ൾ ; ട്രം​പി​ന്‍റെ വീ​ഡി​യോ നീ​ക്കം ചെ​യ്ത് ഫേസ്ബുക്ക്‌

0
125

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വൈറസിനെക്കുറിച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​ങ്കു​വ​ച്ച വീ​ഡി​യോ ഫേ​സ്ബു​ക്ക് നീ​ക്കം ചെ​യ്തു.ട്രം​പ് ത​ന്‍റെ സ്വ​ന്തം ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ണ് നീ​ക്കം ചെ​യ്ത​ത്. കോ​വി​ഡ് സം​ബ​ന്ധ​മാ​യി തെ​റ്റി​ധാ​ര​ണാ​ജ​ന​ക​മാ​യ വി​വ​ര​ങ്ങ​ൾ വിഡിയോയിൽ പരാമർശിച്ചതിനെ തുടർന്നാണ് നടപടി.

കോവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള കഴിവ് കുട്ടികൾക്കുണ്ടെന്നുള്ള ട്രം​പി​ന്‍റെ വാ​ക്കു​ക​ളാ​ണ് വീ​ഡി​യോ നീ​ക്കം ചെ​യ്യു​ന്ന​തി​ന് കാ​ര​ണ​മായത്. നി​ല​വി​ൽ ട്രം​പി​ന്‍റെ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്ന സ്ഥാ​ന​ത്ത് ഇപ്പോൾ ദ ​ക​ണ്ടെ​ന്‍റ്റ്റ് ഈ​സ് നോ​ട്ട് അ​വെ​യ്ല​ബി​ൾ റൈ​റ്റ് നൗ ​എ​ന്നാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്.
നേ​ര​ത്തെ, കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ ഉ​ത്ത​മ​മാ​ണ് എ​ന്ന് പ്ര​തി​പാ​ദി​ക്കു​ന്ന വീ​ഡി​യോ ട്രം​പ് ട്വി​റ്റ​റി​ൽ ഷെ​യ​ർ ചെ​യ്തി​രു​ന്നതും വിവാദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here