അണ്‍ലിമിറ്റഡ് ഓഫറുകള്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ

0
20

കൊച്ചി/മുംബൈ: ക്രിക്കറ്റ് പ്രേമികള്‍ക്ക് വന്‍വിരുന്നൊരുക്കി റിലയന്‍സ് ജിയോ. ക്രിക്കറ്റ് സീസണ്‍ മുന്‍നിര്‍ത്തി പരിധിയില്ലാത്ത ഓഫറുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും എക്‌സ്‌ക്ലൂസിവ് ഓഫറുകളുണ്ട്. ജിയോ സിമ്മും 299 രൂപയ്‌ക്കോ അതിന് മുകളിലോ ഉള്ള പ്ലാനുമുണ്ടെങ്കില്‍ മുമ്പെങ്ങും അനുഭവിക്കാത്ത തരത്തില്‍ ഉപഭോക്താക്കള്‍ക്ക് ഈ ക്രിക്കറ്റ് സീസണ്‍ ആസ്വദിക്കാം.

നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കുമായി എക്‌സ്‌ക്ലൂസിവ് ഓഫറുകള്‍ ലഭ്യമാകും. 90 ദിവസത്തേക്ക് 4കെ ക്വാളിറ്റിയില്‍ സൗജന്യ ജിയോഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ (ടിവി & മൊബൈല്‍), വീടുകളിലേക്ക് 50 ദിവസത്തെ സൗജന്യ ജിയോഫൈബര്‍/എയര്‍ ഫൈബര്‍ ട്രയല്‍ കണക്ഷന്‍ എന്നിങ്ങനെയാണ് ഓഫറുകൾ

എന്തെല്ലാമുണ്ട് അണ്‍ലിമിറ്റഡ് ഓഫറില്‍?

1. 90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാര്‍ ടിവിയിലും മൊബൈലിലും 4കെ ക്വാളിറ്റിയില്‍ ആസ്വദിക്കാം. ഈ സീസണിലെ എല്ലാ മത്സരങ്ങളും നിങ്ങളുടെ ഹോം ടിവിയിലോ മൊബൈലിലോ 4കെ യില്‍ കാണാം, തികച്ചും സൗജന്യമായി.

2. വീട്ടിലേയ്ക്കുള്ള 50 ദിവസത്തെ സൗജന്യ ജിയോഫൈബര്‍ / എയര്‍ഫൈബര്‍ ട്രയല്‍ കണക്ഷന്‍
4കെ യില്‍ ശരിക്കും ആഴത്തിലുള്ള ക്രിക്കറ്റ് കാഴ്ചാനുഭവത്തോടെ അള്‍ട്രാ-ഫാസ്റ്റ് ഇന്റര്‍നെറ്റിന്റെയും മികച്ച ഹോം എന്റര്‍ടെയ്ന്‍മെന്റിന്റെയും സൗജന്യ ട്രയല്‍ സേവനം അനുഭവിക്കാം.

ജിയോഎയര്‍ഫൈബറിലൂടെ ലഭ്യമാകുന്നത്

800+ ടിവി ചാനലുകള്‍
11+ ഒടിടി ആപ്പുകള്‍
അണ്‍ലിമിറ്റഡ് വൈഫൈ
കൂടാതെ മറ്റു നിരവധി സേവനങ്ങള്‍

ഓഫര്‍ എങ്ങനെ ലഭ്യമാകും?

2025 മാര്‍ച്ച് 17 നും മാര്‍ച്ച് 31 നും ഇടയില്‍ റീചാര്‍ജ് ചെയ്യുക / പുതിയ സിം നേടുക.

– നിലവിലുള്ള ജിയോ സിം ഉപയോക്താക്കള്‍: 299 രൂപ (1.5 ജിബി/ദിവസം അല്ലെങ്കില്‍ അതില്‍ കൂടുതല്‍) അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുക.

– പുതിയ ജിയോ സിം ഉപയോക്താക്കള്‍: 299 രൂപ (1.5ജിബി/ദിവസം അല്ലെങ്കില്‍ അതില്‍ കൂടുതല്‍) അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉള്ള പ്ലാനില്‍ ഒരു പുതിയ ജിയോ സിം നേടുക.

ആനുകൂല്യങ്ങളുടെ വിശദാംശങ്ങള്‍ അറിയാന്‍ 60008-60008 എന്ന നമ്പറില്‍ ഒരു മിസ്ഡ് കോള്‍ നല്‍കാനുള്ള ഓപ്ഷനുമുണ്ട്.

ഓഫറുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍

മാര്‍ച്ച് 17ന് മുമ്പ് റീചാര്‍ജ് ചെയ്ത ഉപഭോക്താക്കള്‍ക്ക് 100 രൂപയുടെ ആഡ് ഓണ്‍ പാക്കിലൂടെ സേവനങ്ങള്‍ നേടാവുന്നതാണ്

2025 മാര്‍ച്ച് 22നായിരിക്കും ജിയോഹോട്ട്‌സ്റ്റാര്‍ പാക്ക് ആക്റ്റിവേറ്റ് ആകുക. അന്നാണ് ക്രിക്കറ്റ് സീസണ്‍ തുടങ്ങുന്നത്. 90 ദിവസമായിരിക്കും കാലാവധി

LEAVE A REPLY

Please enter your comment!
Please enter your name here