ബഹിരാകാശ ഗവേഷണ രംഗത്ത് വീണ്ടും ചരിത്രമാകും; എസ്‌എസ്‌എല്‍വിയുടെ രണ്ടാം വിക്ഷേപണത്തിനൊരുങ്ങി ഇസ്രോ

0
48

ന്യൂഡല്‍ഹി: ബഹിരാകാശ ഗവേഷണ രംഗത്ത് വീണ്ടും ചരിത്രമെഴുതാനൊരുങ്ങി ഇസ്രോ. ചെറിയ റോക്കറ്റ് എസ്‌എസ്‌എല്‍വി ഉപയോഗിച്ചുള്ള രണ്ടാമത്തെ വിക്ഷേപണത്തിനാണ് രാജ്യം ഒരുങ്ങുന്നത്.

എസ്‌എസ്‌എല്‍വി ഡി-2 എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റ് വെള്ളിയാഴ്ച രാവിലെ 9.18-നാകും വിക്ഷേപിക്കുക. ശ്രീഹരിക്കോട്ടിയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം.

കേവലം 15 മിനിറ്റ് സമയം കൊണ്ട് മൂന്ന് ഉപഗ്രഹങ്ങളെ 450 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു. ഐഎസ്‌ആര്‍ഒയുടെ ഇഒഎസ്-07, യുഎസ് ആസ്ഥാനമായുള്ള സ്ഥാപനമായ ആന്താരിസിന്റെ ജാനസ്-1, ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് സ്പേസ് കിഡ്സിന്റെ ആസാദിസാറ്റ്-2 എന്നിവയാണ് ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങുന്ന മൂന്ന് ഉപഗ്രഹങ്ങള്‍.

കഴിഞ്ഞ ഓഗസ്റ്റില്‍ ആദ്യമായി ഇസ്രോയില്‍ നിര്‍മ്മിച്ച എസ്‌എസ്‌എല്‍വി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചിരുന്നു. രണ്ട് ഉപഗ്രഹങ്ങളുമായിരുന്നു ബഹിരാകാശത്തേക്ക് കുതിച്ചത്. എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റ്‌ലൈറ്റ് (ഇഒഎസ്-02), ആസാദി സാറ്റ് എന്നീ ഉപഗ്രഹങ്ങളെയും വഹിച്ചാണ് എസ്‌എസ്‌എല്‍വി ബഹിരാകാശത്തേക്ക് കുതിച്ചത്. വിക്ഷേപിച്ച്‌ 9-ാം മിനിറ്റിനുള്ളില്‍ ഇഒഎസ്-02 ഭ്രമണപഥത്തില്‍ വിജയകരമായി സ്ഥാപിച്ചു. പിന്നീട് രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ആസാദിസാറ്റും ഭ്രമണപഥത്തില്‍ സ്ഥാപിച്ചതോടെയാണ് ദൗത്യം വിജയകരമായത്.

LEAVE A REPLY

Please enter your comment!
Please enter your name here