റായ്പൂര്‍: കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് പതിനൊന്നുകാരിയായ മകളെ രക്ഷിച്ച അമ്മയുടെ ജീവത്യാഗം.
ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് സംഭവം. കാട്ടുപ്പന്നിയുടെ ആക്രമണത്തിനിടെ സാരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഞായാറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 45കാരിയ ഡുവാഷിയയാണ് മരിച്ചത്.
യുവതി വീടിന് സമീപം പിക്കാസ് ഉപയോഗിച്ച് കുഴിക്കുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കുട്ടിയെ രക്ഷിക്കാന്‍ പിക്കാസുമായി യുവതി കാട്ടുപന്നിയെ നേരിട്ടു. ജീവന്‍മരണ പോരാട്ടത്തില്‍ യുവതി കാട്ടുപന്നിയെ കൊലപ്പെടുത്തിയെങ്കിലും ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. പതിനൊന്നുകാരിയെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.
വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സ്ത്രീയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. താത്കാലിക നഷ്ടപരിഹാരത്തിന്റെ ഭാഗമായി 25,000 രൂപ ധനസഹായം നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.