പോക്‌സോ കേസില്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ അറസ്റ്റില്‍.സഭാ വൈദികന്‍ ശെമവൂന്‍ റമ്ബാന്‍ (77) ആണ് പിടിയിലായത്.
15 വയസുള്ള പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി എന്ന കേസിലാണ് കേസ്.ഏപ്രില്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മൂവാറ്റുപുഴ ഊന്നുകല്‍ മാര്‍ ഗ്രിഗോറിയസ് പളളിയില്‍ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന ആളായിരുന്നു ശെമവൂന്‍ റമ്ബാന്‍. വിശുദ്ധവാരവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പളളിയില്‍ ജോലിക്കായെത്തിയത്. കേസില്‍ വൈദികനെതിരെ ആരോപണം ഉയര്‍ന്നതോടെ നിലവില്‍ ഇയാളെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. പത്തനംതിട്ട സ്വദേശിയാണ് വൈദികന്‍. ഊന്നുകല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴി എടുത്ത ശേഷം വിശദമായ അന്വേഷണം നടത്തിയതിന് പിന്നാലെ ആയിരുന്നു അറസ്റ്റ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്.