കൊല്ലത്ത് വീടിനുളളില്‍ അഴുകിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി.

0
74

പുനലൂരില്‍ വീടിനുളളില്‍ അഴുകിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹമാണ് കണ്ടെത്തിയത്.

വെട്ടിപ്പുഴ പാലത്തിന് സമീപത്തെ പുറമ്ബോക്കില്‍ സ്ഥാപിച്ചിരുന്ന താല്‍ക്കാലിക ഷെഡിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.സംഭവത്തില്‍ പുനലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഷെഡില്‍ താമസിച്ച ഇന്ദിരയുടേയും സുഹൃത്തിന്റേതുമാകാം മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടുമുറ്റത്ത് ചോരപ്പാടുകളും ചോര പുരണ്ട കല്ലും കണ്ടെടുത്തു. സംഭവം കൊലപാതകമാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച്‌ വരികയാണെന്ന് പൊലീസ് പറഞ്ഞു.
വീടിന്റെ പരിസരത്ത് നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് പ്രദേശ വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിരിച്ചറിയാനാകത്ത വിധം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹങ്ങള്‍. ഇരു മൃതദേഹങ്ങളും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ കൂടുതല്‍ വ്യക്തത വരുകയുളളൂവെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here