മതത്തിന്റെ പേരിൽ വോട്ട് : ആന്റോ ആന്റണി എംപിക്കെതിരായ ഹർജി തള്ളി

0
88

കൊച്ചി: 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ആര്‍.അനന്തഗോപന്‍ നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആന്റോ ആന്റണി മതത്തിന്റെ പേരില്‍ വോട്ട് പിടിച്ചുവെന്ന് ആരോപിച്ചാണ് അനന്തഗോപന്‍ ഹൈക്കോടതിയെ സമീപിച്ചത്. ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് ആന്റോ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗങ്ങള്‍ നടത്തുകയും ഭര്‍ത്താവിനു വേണ്ടി പ്രചാരണം നടത്തുകയും ചെയ്തെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി മത്സരരംഗത്തിറങ്ങിയ ആന്റോ ആന്റണി 44243 വോട്ടുകള്‍ക്കാണ് സിറ്റിങ് സീറ്റില്‍ വിജയം ആവര്‍ത്തിച്ചത്. സിപിഎമ്മില്‍ നിന്നും വീണാ ജോര്‍ജും ബിജെപിക്കായി കെ.സുരേന്ദ്രനുമാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here