പോപ്പുലർ ഫ്രണ്ട് റാലിയിലെ വിവാദ മുദ്രാവാക്യം; ഇടപെട്ട് കോടതി

0
225

കൊച്ചി: പോപ്പുലർ ഫ്രണ്ട് റാലിയിലെ വിവാദ മുദ്രാവാക്യം വിളിയിൽ  ഇടപെടൽ.റാലിയിൽ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഉചിതമായ നടപടി വേണം എന്ന് ഹൈക്കോടതി പറഞ്ഞു . മാർച്ചിൽ എന്തും വിളിച്ചു പറയാമോ എന്ന് കോടതി ചോദിച്ചു. മുദ്രാവാക്യം വിളിച്ചവർക്ക് മാത്രമല്ല സംഘാടകർക്കും ഉത്തരവാദിത്തമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. റാലി സംഘടിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നും കോടതി നിർദേശിച്ചു.

റാലിക്കെതിരെയുള്ള ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ. രാജ്യത്ത് എന്താണ് സംഭവിക്കുന്നത്?. വിദ്വേഷപരമായ മുദ്രാവാക്യം ഉയരുമ്പോൾ ശക്തമായ നടപടി ആവശ്യമല്ലേ?.എന്തുകൊണ്ടാണ് ഇത് തടയാൻ കഴിയാത്തത്? സംഘാടകർക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ല തുടങ്ങിയ ചോദ്യങ്ങളും കോടതി മുന്നോട്ടുവെച്ചു.

വിദ്വേഷമുദ്രാവാക്യം ആരു വിളിച്ചാലും കർശന നടപടിയെടുക്കണം. ആലപ്പുഴ സംഭവത്തിൽ യുക്തമായ നടപടി വേണമെന്നും കോടതി നിർദേശിച്ചു. അതേസമയം, സംഭവം ദൗർഭാഗ്യകരം ആണെന്നാണ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. കേസെടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടു പേരെ അറസ്റ്റ് ചെയ്തു. കേസന്വേഷണം മികച്ച രീതിയിൽ മുന്നോട്ടു പോകുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാർ, പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ് എന്നിവർ റിമാൻഡിലാണ് വിദ്വേഷമുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസിന് കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ പള്ളുരുത്തിയിലെ ബന്ധുക്കളുടെ വീടുകളിലും പോലീസ് പരിശോധന നടത്തി. .

LEAVE A REPLY

Please enter your comment!
Please enter your name here