റോം: മലയാളിയായ ഡോ. മേരി ഷൈനിക്ക് കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് ടീച്ചേഴ്‌സ് 2022 പുരസ്‌കാരം. 113 രാജ്യങ്ങളിൽനിന്നുള്ള 7000 പേരിൽനിന്നാണ് ഡോ. മേരി ഷൈനിയുടെ നേട്ടം. യൂറോപ്പ് തലത്തിലുള്ള വിജയിയാണ് മേരി ഷൈനി. റോമിലെ ലിറ്റിൽ ഫ്‌ളവർ ഇംഗ്ലീഷ് സ്‌കൂളിലെ പ്രിൻസിപ്പലാണ്. കേംബ്രിഡ്ജ് എക്‌സാമിനർ ആയും പ്രവർത്തിക്കുന്നു.
നാല് മാസ്റ്റേഴ്‌സ് ഡിഗ്രിയും ഡോക്ടറേറ്റ് ഡിഗ്രിയും നടിയിട്ടുണ്ട്. ഒപ്പം WHO, IEEE തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന് ഒട്ടേറെ സർട്ടിഫിക്കറ്റ് കോഴ്‌സുകളും വിജയിച്ചിട്ടുണ്ട്. റോമിലെ പ്രവാസിയായ ബൈജു മഞ്ഞളിയുടെ ഭാര്യയും റിട്ടയേർഡ് സുബേദർ മേജർ പൊൻപറമ്പിൽ പോളിന്റെ മകളുമാണ് ഷൈനി.