നടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് വിജയ് ബാബു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

0
58

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജിയുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു. നടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് വിജയ് ബാബു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. താന്‍ നിര്‍മിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നല്‍കിയെന്ന് മനസിലായതോടെയാണ് യുവനടി തനിക്കെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് എന്നാണ് വിജയ് ബാബു പറയുന്നത്. നടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ഉഭയകക്ഷി സമ്മതപ്രകാരമാണ് എന്നും മറ്റുള്ള ആരോപണം തന്നെ ഭീഷണിപ്പെടുത്താനാണെന്നും വിജയ് ബാബു പറയുന്നു.

താന്‍ നിലവില്‍ ദുബായിലാണെന്നും കോടതി നിര്‍ദേശിക്കുന്ന ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാം എന്നും വിജയ് ബാബു അറിയിച്ചു. ഇതോടൊപ്പം മേയ് 30-ന് രാവിലെ ഒന്‍പതിന് കൊച്ചി അന്താരാഷ്ട വിമാനത്താവളത്തിലേക്ക് എടുത്ത വിമാന ടിക്കറ്റിന്റെ പകര്‍പ്പും ഹാജരാക്കിയിട്ടുണ്ട്. നേരത്തെ നാട്ടിലേക്ക് എത്തിയാലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കു എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുവനടിയുമായി അടുത്ത ബന്ധമായിരുന്നു എന്ന് വ്യക്തമാക്കുന്ന വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും മുദ്രവെച്ച കവറില്‍ വിജയ് ബാബു കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here