11/10/2020: പ്രധാന വാർത്തകൾ

0
114


പ്രധാന വാർത്തകൾ
📰✍🏻 ലോകത്ത് ആകെ ഇതുവരെ കൊറോണ ബാധിച്ചവർ :37,450,187
ആകെ മരണമടഞ്ഞവർ :1,077,219
📰✍🏻 ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതിയ രോഗികൾ : 73,272
മരണമടഞ്ഞത് : 926 പേർ
ആകെ രോഗബാധിതർ :7,051,543
ആകെ മരണ സംഖ്യ :108,371
📰✍🏻 കൊറോണക്ക് കീഴടങ്ങി മലയാളി : കേരളത്തിൽ 11,755 പേർക്ക് കൂടി രോഗ ബാധ , 23 മരണങ്ങൾ, ആകെ മരണ സംഖ്യ 978 ആയി , 10471 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ, കോവിഡ് മുക്തരായത് 7570 പേര്‍.
📰✍🏻മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂര്‍ 727, പാലക്കാട് 677, കാസര്‍ഗോഡ് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
📰✍🏻സ്വര്‍ണക്കടത്ത് കേസ് ഉന്നത സ്വാധീന ശക്തികളിലേക്ക് അടുത്ത അടുത്തു കൊണ്ടിരിക്കുകയാണെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍.
📰✍🏻വിവാദ യൂട്യൂബര്‍ വിജയ് പി. നായരെ സൈനികരെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റ് ചെയ്തു.
📰✍🏻രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോ​ഗികളുള്ളത് കേരളത്തിലാണ്. ദില്ലിയെയും മഹാരാഷ്ട്രയെയും കര്‍ണാടകത്തെയും മറികടന്ന് സംസ്ഥാനത്ത് ഇന്നലെ 11,755 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
📰✍🏻മഹാരാഷ്ട്രയില്‍ 11,416 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരടെ എണ്ണം 15,17,434 ആയി. ഇന്നലെ മാത്രം 308 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 40,040 ആയി.
📰✍🏻കൊറോണ വൈറസ് പ്രതിരോധത്തിനായി ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി തേടി
📰✍🏻മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. വിവിധ കേസുകളിലായാണ് ചോദ്യം ചെയ്യല്‍. തുടര്‍ച്ചയായ രണ്ടാം ദിവസവും 11 മണിക്കൂറോളം നീണ്ടു നിന്നു കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍.
📰✍🏻കോവിഡ് പ്രതിസന്ധി മൂലമുണ്ടായ സാമ്ബത്തിക മാന്ദ്യം നേരിടാന്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്നു കേന്ദ്ര സര്‍ക്കാർ
📰✍🏻 പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ല്‍ ഉ​പ​രി​ത​ല മി​സൈ​ല്‍ വി​ക്ഷേ​പ​ണ സ​ങ്കേ​തം സ​ജ്ജ​മാ​ക്കാ​ന്‍ പാ​ക്കി​സ്ഥാ​നെ ചൈ​ന സ​ഹാ​യി​ക്കു​ന്നു​വെ​ന്ന വാ​ര്‍​ത്ത ത​ള്ളി സൈ​നി​ക നേ​തൃ​ത്വം.
📰✍🏻നിര്‍ദിഷ്ട അര്‍ധ അതിവേഗ റെയില്‍പാതയ്ക്ക് (സില്‍വര്‍ ലൈന്‍) കേന്ദ്രാനുമതി ഉടന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷ. പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും വിശദപദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) പരിശോധിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
📰✍🏻സ്വ​​​പ്ന നാ​​​യ​​​രു​​​ടെ നി​​​യ​​​മ​​​നം താ​​​ന്‍ അ​​​റി​​​ഞ്ഞി​​​രു​​​ന്നി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. ഇ​​​ത്ത​​​രം നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല. വി​​​വാ​​​ദം പു​​​റ​​​ത്തു വ​​​ന്ന​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് നി​​​യ​​​മ​​​ന​​​ത്തെക്കു​​​റി​​​ച്ച്‌ അ​​​റി​​​യു​​​ന്ന​​​ത്. എന്നും മുഖ്യമന്ത്രി
📰✍🏻മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍​​​ക്കും കൂ​​​ടു​​​ത​​​ല്‍ അ​​​ധി​​​കാ​​​രം ന​​​ല്‍​​​കി​​​ക്കൊ​​​ണ്ടു ച​​​ട്ട​​​ങ്ങ​​​ള്‍ ഭേ​​​ദ​​​ഗ​​​തി ചെ​​​യു​​​ന്നു​​വെ​​​ന്ന വാ​​​ര്‍​​​ത്ത അ​​​ടി​​​സ്ഥാ​​​ന ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നു മ​​​ന്ത്രി എ.​​​കെ.​​​ബാ​​​ല​​​ന്‍
📰✍🏻നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ കസ്റ്റംസ് കോഫെപോസ ചുമത്തി.
📰✍🏻ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ കേരളത്തിലെ കൊവിഡ് വ്യാപനത്തേയും അതുമൂലമുള്ള മരണ നിരക്കിനേയും സംബന്ധിച്ച്‌ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടമാണെന്ന് മുഖ്യമന്ത്രി
📰✍🏻പെ​​ട്ടി​​മു​​ടി ഉ​​രു​​ള്‍​​പൊ​​ട്ട​​ല്‍ ദു​​ര​​ന്ത​​ബാ​​ധി​​ത​​രു​​ടെ പു​​ന​​ര​​ധി​​വാ​​സ​​ത്തി​​ന് ഭൂ​​മി അ​​നു​​വ​​ദി​​ച്ചു സ​​ര്‍​​ക്കാ​​ര്‍ ഉ​​ത്ത​​ര​​വാ​​യി. ദേ​​വി​​കു​​ളം താ​​ലൂ​​ക്കി​​ല്‍ ഉ​​ള്‍​​പ്പെ​​ട്ട കെ​​ഡി​​എ​​ച്ച്‌ വി​​ല്ലേ​​ജി​​ലെ കു​​റ്റി​​യാ​​ര്‍​​വാ​​ലി​​യി​​ലാ​​ണ് സ്ഥ​​ലം അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള​​ത്
📰✍🏻വടക്കാഞ്ചേരിയിലെ ലൈഫ്‌ മിഷന്‍ ഭവനസമുച്ചയപദ്ധതിയില്‍ 4.2 കോടി രൂപയുടെ കമ്മീഷന്‍ ഇടപാട്‌ നടന്നെന്നു വിജിലന്‍സ്‌ സ്‌ഥിരീകരിച്ചു.
📰✍🏻കു​ട്ടി​ക​ള്‍​ക്ക്​ ല​ഭി​ക്കേ​ണ്ട പ​ഠ​ന​ല​ക്ഷ്യ​ങ്ങ​ളും നേ​ട്ട​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തി അ​ധ്യ​യ​ന​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന്​​ വി​ദ​ഗ്​​ധ​സ​മി​തി റി​പ്പോ​ര്‍​ട്ട്​. സ്​​കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ വൈ​കി​യാ​ലും അ​ധ്യ​യ​ന​വ​ര്‍​ഷം ഉ​പേ​ക്ഷി​ക്കു​ക​യോ പാ​ഠ്യ​പ​ദ്ധ​തി ചു​രു​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് സമിതി ശു​പാ​ര്‍​ശ ചെ​യ്​​തു
📰✍🏻മുന്നാക്കക്കാരിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സര്‍ക്കാര്‍ ജോലികളില്‍ 10% സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള പിഎസ്‌സി നിര്‍ദേശങ്ങള്‍ അടുത്ത മന്ത്രിസഭായോഗം പരിഗണിച്ചേക്കും.
📰✍🏻പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിലെ പുതിയ 70 ടി.പി.ഡി ഓക്സിജന്‍ പ്ലാന്റിനു തുടക്കമായി.
📰✍🏻സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എന്‍.വി രമണയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. ഇക്കാര്യം ആവശ്യപ്പെട്ട് ജഗന്‍മോഹന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു
📰✍🏻നിയമസഭയിലെ കൈയാങ്കളി കേസില്‍ കുരുക്കിലായ നേതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന്‌, കേസ്‌ വാദിച്ചിരുന്ന അഭിഭാഷകയെ സര്‍ക്കാര്‍ മാറ്റി.
📰✍🏻തമിഴ്‌നാട്ടില്‍ 5,242 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതര്‍ 6,51,370 ആയി. 67 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 10,187 ആയി. 5,222 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,97,033 ആയി ഉയര്‍ന്നു
📰✍🏻ഇന്ത്യയിലെ ഭരണകൂടം എത്ര പരിഭ്രാന്തമാണ് എന്നതിനു തെളിവാണ് എണ്‍പത്തിനാലു വയസ്സുകാരനായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവമെന്ന് സിപിഎം നേതാവ് എം എ ബേബി.
📰✍🏻കോവിഡ് ഡ്യൂട്ടി ചെയ്ത പൊലീസുകാര്‍ക്കു ബഹുമതിയായി നല്‍കുന്ന കോവിഡ് വാരിയര്‍ മെഡല്‍ നൂറ് രൂപ നല്‍കി പൊലീസുകാര്‍ വാങ്ങാന്‍ തയ്യാറല്ലെന്ന് കാണിച്ച്‌ അടൂര്‍ കെ എ പി 3 ബറ്റാലിയന്‍ കമാന്‍ഡന്റ് ഡിജിപിക്ക് കത്ത് നല്‍കി
📰✍🏻ഹ​ത്രാ​സി​ല്‍ ദ​ളി​ത് പെ​ണ്‍​കു​ട്ടി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്തു
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️ ലെ​ബ​ന​നി​ല്‍ ഡീ​സ​ല്‍ ടാ​ങ്ക​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നാ​ല് പേ​ര്‍ മ​രിക്കുകയും 30ലേ​റെ പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു . പരിക്കേറ്റവരില്‍ മൂ​ന്ന് കു​ട്ടി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ലഭിക്കുന്ന വിവരം .
📰✈️റഷ്യയുടെ മദ്ധ്യസ്ഥതയില്‍ അര്‍മേനിയയും അസര്‍ബൈജാനും വെടിനിറുത്തലിന് ധാരണയായി.
📰✈️കൊവിഡ് മഹാമാരിയെ തുരത്താനുള്ള പ്രതിരോധ വാക്സിനുകളുടെ പരീക്ഷണങ്ങള്‍ ലോകരാജ്യങ്ങളില്‍ മുന്നേറുന്നതിനിടെ രണ്ടാമത്തെ കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കാനൊരുങ്ങി റഷ്യ.
📰✈️കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായി ത്രിതല ലോക്ക്ഡൗണ്‍ രാജ്യവ്യാപകമായി നടപ്പാക്കാനൊരുങ്ങി ബ്രിട്ടന്‍
📰✈️ബലപ്രയോഗത്തിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് ചൈനയുടെ ശ്രമം. ഈ സാഹചര്യത്തില്‍ ചൈനയോട് ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന വസ്തുത ഇന്ത്യ തിരിച്ചറിയണമെന്ന് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയന്‍ പറഞ്ഞു.
📰✈️ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കിയ കൊവിഡ് വെെറസ് ഇതു വരെ ഉത്തര കൊറിയയില്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച്‌ ഭരണാധികാരി കിം ജോങ് ഉന്‍.
📰✈️വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് വോട്ട് നല്‍കണമെന്ന് അമേരിക്കക്കാരോട് സ്വീഡിഷ് കാലാവസ്ഥ സംരക്ഷണ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്.
📰✈️കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1070 പേര്‍ കൂടി കോവിഡ് 19 മുക്തരായതായും 1129 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു
📰✈️കൊവിഡ് 19ന് കാരണക്കാരായ കൊറോണ വൈറസ് കഴിഞ്ഞ വര്‍ഷം ലോകത്തിന്റെ പല ഭാഗത്തായി പൊട്ടിപ്പുറപ്പെട്ടതാണെന്നും തങ്ങള്‍ അത് ആദ്യം അത് റിപ്പോര്‍ട്ട് ചെയ്തുവെന്ന് മാത്രമാണെന്നും ചൈന
📰✈️അഴിമതി കേസുകളില്‍ പ്രതിയായ മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നവംബര്‍ 24നകം ഹാജരാകണമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഹാജരായില്ലെങ്കില്‍ അദ്ദേഹത്തെ കുറ്റവാളിയായി പ്രഖ്യാപിക്കുമെന്നും കോടതി വ്യക്തമാക്കി.
🥉🏑🏸🥍🏏⚽🎖️
📰⚽ യുവേഫ നാഷൻസ് ലീഗ് : ജർമനിക്കും, സ്പെയിനിനും ജയം
📰🏏 ഐ പി എൽ: പഞ്ചാബിനെ 2 റൺസിന് തോൽപ്പിച്ച് കൊൽക്കത്ത, ചെന്നൈയെ 37 റൺസിന് തോൽപ്പിച്ച് ബാംഗ്ലൂർ
📰🥍 ഫ്രഞ്ച് ഓപ്പൺ വനിത കീരീടത്തിൽ പോളണ്ടിന്റെ ഇഗ സ്വിയാറ്റെക് മുത്തമിട്ടു. ഇന്നലെ നടന്ന ഫൈനലില്‍ യു.എസ് താരം സോഫിയ കെനിനെ നേരിട്ടുള്ള സെറ്റുകളില്‍ വീഴ്ത്തിയാണ് പത്തൊമ്ബതുകാരിയായ പോളിഷ് താരം സ്വിയാറ്റെക് ചാമ്ബ്യനായത്.
📰⚽സിംബാബ്‌വെ പ്രതിരോധ താരം കോസ്റ്റ നമോയിന്‍സു കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറില്‍ ഒപ്പുവച്ചു.
📰🥍ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജേതാക്കള്‍ ആയി ജര്‍മ്മന്‍ സഖ്യം ആയ ആന്ദ്രസ് മൈയസ്, കെവിന്‍ ക്രാവിയറ്റ്സ് സഖ്യം
📰⚽സ്‌പാനിഷ്‌ ഫുട്‌ബോള്‍ ക്ലബ്‌ ബാഴ്‌സലോണയിലെ അവസാന നാളുകള്‍ കരഞ്ഞു കൊണ്ടാണു കഴിച്ചു കൂട്ടിയതെന്നു യുറുഗ്വേക്കാരന്‍ സ്‌ട്രൈക്കര്‍ ലൂയിസ്‌ സുവാരസ്‌്

LEAVE A REPLY

Please enter your comment!
Please enter your name here