സ്റ്റോക് ഹോം: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് വോട്ട് ചെയ്യണമെന്ന് വിദ്യാര്‍ഥിനിയായ കാലാവസ്ഥ സംരക്ഷണ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്. തനിക്ക് കക്ഷി രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ ആര് അമേരിക്കന്‍ പ്രസിഡന്‍റ് ആവുമെന്നത് നിര്‍ണായകമാണെന്നും ഗ്രെറ്റ ട്വിറ്ററിലൂടെ പറഞ്ഞു.
“ഞാനൊരിക്കലും കക്ഷി രാഷ്ട്രീയത്തിന്‍റെ ഭാഗമായിട്ടില്ല. പക്ഷേ വരാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് എല്ലാത്തിനും മുകളിലാണ്. അതിനാല്‍ ബൈഡന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്, വോട്ട് ചെയ്യേണ്ടത്”- ഗ്രെറ്റ വ്യക്തമാക്കി
ഗ്രെറ്റയുടെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ പുച്ഛത്തോടെയാണ് ട്രംപ് കണ്ടിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളെ ഡോണാള്‍ഡ് ട്രംപ് നേരത്തെ പരിഹസിച്ചിരുന്നു- “ഗ്രേറ്റ സ്വന്തം ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കണം. എന്നിട്ട് സുഹൃത്തിനൊപ്പം ഒരു സിനിമയൊക്കെ കാണൂ. ചില്‍ ഗ്രേറ്റ ചില്‍”- എന്നാണ് ട്രംപ് മുന്‍പ് പറഞ്ഞത്.പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഗ്രേറ്റയുടെ ശ്രമങ്ങള്‍ക്ക് ജോ ബൈഡന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിലെ പ്രശസ്ത ശാസ്ത്ര മാഗസിനായ സയന്റിഫിക് അമേരിക്കനും ബൈഡന് വോട്ട് ചെയ്യാന്‍ വായനക്കാരോട് ആഹ്വാനം ചെയ്തു. 200 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായാണ് മാഗസിന്‍ രാഷ്ട്രീയ നിലപാട് എടുത്തത്.