ഹയർസെക്കണ്ടറി പരീക്ഷയിൽ മികച്ച വിജയം നേടിയ പെൺകുട്ടികൾക്ക് സ്കൂട്ടർ നൽകാനൊരുങ്ങി അസം സർക്കാർ

0
89

ഗുവാഹത്തി: ഹയർസെക്കന്ററി പരീക്ഷയിൽ മികച്ച വിജയം നേടിയ പെൺകുട്ടികൾക്ക് സ്കൂട്ടർ വാങ്ങി നൽകാൻ തീരുമാനിച്ച് അസം സർക്കാർ. സംസ്ഥാനത്ത് മികച്ച മാർക്കോടെ ഹയർ സെക്കന്ററി അവസാന വർഷ പരീക്ഷ പാസ്സായ 22000 പെൺകുട്ടികൾക്ക് സ്കൂട്ടർ വാങ്ങി നൽകുമെന്ന്
അസം വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഈ വർഷം ഒക്ടോബർ 15 നകം സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സ്കൂട്ടർ വാങ്ങി നൽകാനാണ് തീരുമാനം.സെബാഓൺലൈൻ ഡോട്ട് ഒആർജി എന്ന പേരിൽ ഒരു വെബ്സൈറ്റ് ആരംഭിക്കും. സ്കൂട്ടി ആവശ്യമുള്ള പെൺകുട്ടികൾക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കാനുള്ള അവസരമുണ്ട്. രജിസ്ട്രേഷൻ ചെലവ് വിദ്യാർത്ഥികൾ വഹിക്കേണ്ടി വരും. ഇങ്ങനെ ലഭിക്കുന്ന വാഹനങ്ങൾ മൂന്നു വർഷത്തേയ്ക്ക് വിൽക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here