ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആര്‍മീസ് റിസേര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ അണുബാധയുണ്ടെന്നും വെന്റിലേറ്ററില്‍തന്നെയാണെന്നും സൈനിക ആശുപത്രി അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ 10 നാണ് കുളിമുറിയിൽ വീണ് തലയ്ക്ക് പരിക്കേറ്റ പ്രണബ് മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നാലെയാണ് അദ്ദേഹം അബോധാവസ്ഥയിലായത്.