മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ജയസൂര്യ. പലപ്പോഴും ഇദ്ദേഹത്തിന് അർഹിക്കുന്ന പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ടോ എന്നൊക്കെ ആർക്കും തോന്നിപ്പോകാം. മലയാളത്തിലെ ഒരുപക്ഷേ ഏറ്റവും വേഴ്സറൈയിൽ ആയിട്ടുള്ള യുവ നടനും ഇദ്ദേഹം തന്നെ ആയിരിക്കും. പടിപടിയായി ഉയർന്ന് ആണ് ജയസൂര്യ ഈ നിലയിൽ എത്തിയത്.
ഇപ്പോഴിതാ ജയസൂര്യയുടെ കരിയറിൻ്റേ തുടക്ക കാലത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത നടി കാലടി ഓമന. ജയസൂര്യ ഒന്നുമല്ലാത്ത പയ്യനായിരുന്നു. ജോലിയൊക്കെ കഴിഞ്ഞ് രാത്രി ബസിൽ പോകാൻ നിൽക്കും. പലപ്പോഴും പൈസ പോലും കൊടുക്കാത്ത നിർമാതാക്കൾ ഉണ്ടാകും.
അന്നൊക്കെ ജയസൂര്യ കാണാൻ കൊള്ളാവുന്ന ഒരു പയ്യൻ എന്ന നിലയിലാണ് കണ്ടത്. ദിലീപിനെയും താനങ്ങനെ കണ്ടിട്ടുണ്ട്. നടി വ്യക്തമാക്കി. സ്വഭാവ നടിയായും അല്ലാതെയും നിരവധി ചിത്രങ്ങളിൽ വേഷമിട്ട നടിയാണ് കാലടി ഓമന. അമ്മ എന്ന സംഘടനയെ കുറിച്ചും താരം വ്യക്തമാക്കുന്നു. സംഘടനയുടെ കൈനീട്ടം കാത്തിരിക്കുന്ന നിരവധി ആളുകൾ ഉണ്ട് എന്നാണ് നടി പറയുന്നത്. തനിക്ക് അത്ര ബുദ്ധിമുട്ട് ഇല്ല എന്നിരിക്കട്ടെ.
ഈ പൈസ വന്നിട്ട് മരുന്നുവാങ്ങാൻ ഇരിക്കുന്നവർ ഉണ്ട്. മരുന്നൊക്കെ ഫ്രീ ആണ്. 5 ലക്ഷം രൂപ വരെ ആശുപത്രിയിലെ ചെലവിനും മറ്റും തങ്ങൾക്ക് എല്ലാ വർഷവും കിട്ടാറുണ്ട്. നിരവധി സിനിമകൾ ജയസൂര്യ നായകനായി അണിയറയിൽ ഒരുങ്ങുകയാണ്.