കൂറ്റനാട്: ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും ഹരിത നേടിയ ഒന്നാം റാങ്കിന് തിളക്കമേറെ.
കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി.എസ്സി സ്റ്റാറ്റിസ്റ്റിക്സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ തൃശൂര്‍ കേരളവര്‍മ കോളജ് വിദ്യാര്‍ഥിനി കറുകപുത്തൂര്‍ ചാഴിയാട്ടിരി സ്വദേശി ഹരിതക്ക് പറയാനുള്ളത് നിശ്ചയ ദാര്ഢ്യത്തിെന്റയും ആത്മ വിശ്വാസത്തിെന്റയും കഥയാണ്.
ചാഴിയാട്ടിരി ചെറുപാറ മഠത്തില്‍ ഹരിദാസെന്റയും പ്രസന്നയുടെയും ഏക മകളാണ് ഹരിത. കണ്ണിനു കാഴ്ച മങ്ങിയതോടുകൂടി അച്ഛനായ ഹരിദാസനില്‍നിന്ന് വീടിെന്റ പ്രാരാബ്ധം അമ്മ പ്രസന്നക്ക് ഏറ്റെടുക്കേണ്ടി വന്നു.
വീട്ടിലെ പരിമിതിക്കുള്ളില്‍നിന്ന് തന്നെ മിന്നുന്ന വിജയം കൈ വരിച്ച ഈ മിടുക്കിയെ തേടിയെത്തിയത് നിരവധി അനുമോദനങ്ങളാണ്.