വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക് ശേഷം നടക്കുന്ന ഇന്ത്യ അയര്‍ലണ്ട് ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്കിന്റെ പിടിയിലായി കഴിഞ്ഞ കുറച്ചധികം നാളുകളായി ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാതായിരുന്ന ബുമ്ര ടീമിലേക്ക് തിരികെയെത്തുന്നുണ്ട് ഈ പരമ്പരയിലൂടെ.
അതും ടീമിന്റെ ക്യാപ്റ്റനായാണ് താരം ടീമിലേക്ക് തിരികെയെത്തുന്നത്. സെപ്റ്റംബറിലാണ് ബുമ്ര അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. ടി20 ലോകകപ്പിലടക്കം താരത്തിന്റെ സേവനം ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. നേരത്തെ ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടില്‍ നടന്ന ഒരു ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. അന്ന് ഇന്ത്യയെ ടെസ്റ്റില്‍ കപില്‍ദേവിന് ശേഷം നയിക്കുന്ന പേസ് ബൗളറുമായി താരം.
മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു വി സാംസണ്‍ വിക്കറ്റ് കീപ്പറായി ടീമിലിടം പിടിച്ചിട്ടുണ്ട്. മറ്റൊരു വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയും ടീമിലെത്തി. വിന്‍ഡീസ് പരമ്പരയില്‍ ടീമിലുള്ള പ്രധാനപ്പെട്ട താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചാണ് സെക്ഷന്‍ കമ്മിറ്റി ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ നയിക്കുന്ന ഗെയ്ക്‌വാദാണ് ഇന്ത്യന്‍ ടീമിന്റെ ഉപനായകന്‍. ഓഗസ്റ്റ് 18നാണ് പരമ്പര ആരംഭിക്കുന്നത്.
ജസ്പ്രിത് ബുമ്ര (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്കവാദ് (വൈസ് ക്യാപ്റ്റന്‍ )സഞ്ജു സാംസണ്‍,യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിംഗ്, ജിതേശ് ശര്‍മ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍,അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, എന്നിവരാണ് ടീമിലെ താരങ്ങള്‍.