ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡല്‍ഹിയിലെ എയിംസ് ആശപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ ഫലം നെഗറ്റീവായതോടെ ആശുപത്രി വിട്ടിരുന്നു.
അദ്ദേഹത്തിന് മൂന്നു, നാല് ദിവസമായി തളര്‍ച്ചയും ശരീര വേദനയും അനുഭവപ്പെട്ടിരുന്നു. ആശുപത്രിയില്‍ കഴിഞ്ഞുകൊണ്ട് അദ്ദേഹം തന്റെ കര്‍ത്തവ്യങ്ങളില്‍ വ്യാപൃതനാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.