അബുദാബി: യുഎഇയുടെ സമുദ്രാതിര്‍ത്തി ലംഘിച്ച മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു.ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കോസ്റ്റല്‍ പ്രൊട്ടക്ഷന്‍ അതോരിറ്റിയുടെ നേതൃത്വത്തിൽ എട്ട് മത്സ്യബന്ധന ബോട്ടുകളാണ് പിടിച്ചെടുത്തത്.തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
നിരവധി മത്സ്യബന്ധന ബോട്ടുകള്‍ യുഎഇയുടെ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ട്. ഇവയെ തടയാന്‍ യുഎഇ കോസ്റ്റ്ഗാര്‍ഡ് ശ്രമിച്ചെങ്കിലും നിര്‍ദേശം പാലിച്ച് പിന്മാറാന്‍ ബോട്ടുകള്‍ തയ്യാറായില്ല. തുടര്‍ന്നാണ് ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തത്. ഇവർ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചതോടെയാണ് നടപടി എടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.