വ്യാജ ഓഡിയോ വഴി സിപിഎം സൈബർ അക്രമണം; പരാതിയുമായി എം ലിജു

0
81

തനിക്കും പ്രതിപക്ഷ നേതാവിനുമെതിരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ സൈബർ അക്രമണം നടക്കുന്നതായി ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം.ലിജു. വ്യാജ ഓഡിയോകള്‍ നിര്‍മിച്ചാണ് പ്രചാരണമെന്നും ഡിജിപിക്ക് നൽകിയ പരാതിയില്‍ പറയുന്നു. ചര്‍ച്ചാപരിപാടികളില്‍ സൈബര്‍ അക്രമികളെക്കുറിച്ച് സംസാരിച്ചതിന്റെ പിന്നാലെയാണ് ദുഷ്പ്രചാരണം

രമേശ് ചെന്നിത്തലയ്ക്കെതിരെ എം.ലിജു അശ്ലീല പദപ്രയോഗങ്ങള്‍ നടത്തുന്നുവെന്ന തരത്തിലുള്ള സന്ദേശമാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും സിപിഎം നേതാക്കളാണ് ഇതിന് പിന്നിലെന്നും എം.ലിജു ആരോപിക്കുന്നു.

സിപിഎമ്മിന്റെ മാധ്യമ സമീപനം എന്ത് എന്ന വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കാരണമെന്നും ഡിസിസി പ്രസിഡന്റ് പറയുന്നു. മുന്‍പും ഇത്തരത്തില്‍ പ്രചാരണമുണ്ടായിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here