ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ സാമ്ബത്തിക തട്ടിപ്പ് ആരോപിച്ച് കള്ള കേസെടുത്തതില്‍ പ്രതിഷേധിച്ച് ബിജെപി നാളെ സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കും.
വീടുകളിലും കവലകളിലും കരിങ്കൊടി ഉയര്‍ത്തി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റെ കെ സുരേന്ദ്രന്‍ അറിയിച്ചു. സ്വര്‍ണക്കടത്തില്‍ നാണം കെട്ട സര്‍ക്കാര്‍ കുമ്മനത്തിനെതിരെ കേസെടുത്ത് ബിജെപി വേട്ട നടപ്പാക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.