ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം നടക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ പരമ്ബരയുടെ തിയ്യതികള്‍ ഔദ്യോഗികമായി. ക്വറന്റൈനില്‍ ഇളവ് വരുത്തണമെന്ന ഇന്ത്യയുടെ ആവശ്യം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് പരമ്ബരയുടെ തിയ്യതികള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. ക്വീന്‍സ് ലാന്‍ഡ് സര്‍ക്കാരുമായുള്ള ആദ്യ ഘട്ട ചര്‍ച്ചകള്‍ വിജയകരമായിരുന്നിലെങ്കിലും തുടര്‍ന്ന് സര്‍ക്കാര്‍ ക്വറന്റൈന്‍ കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന് പരിശീലനം നടത്താന്‍ അനുവാദം നല്‍കുകകയായിരുന്നു.
നിലവില്‍ ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ 14 ദിവസത്തെ ക്വറന്റൈന്‍ പൂര്‍ത്തിയാക്കണം. എന്നാല്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അനുവദിച്ച ഇളവ് മൂലം ഇന്ത്യന്‍ ടീമിന് ഈ കാലഘട്ടങ്ങളില്‍ പരിശീലനം നടത്തുകയും ചെയ്യാം.പരമ്ബരയില്‍ മൂന്ന് വീതം ഏകദിന-ടി20 മത്സരങ്ങളും 4 ടെസ്റ്റ് മത്സരങ്ങളുമാണ് ഉള്ളത്. ഇത് പ്രകാരം നവംബര്‍ 27 പരമ്ബരയിലെ ആദ്യ ഏകദിന മത്സരം സിഡ്‌നിയില്‍ വെച്ച് നടക്കും. നവംബര്‍ 29ന് നടക്കുന്ന രണ്ടാമത്തെ ഏകദിനവും സിഡ്‌നിയില്‍ വെച്ച് തന്നെ ആവും നടക്കുക. തുടര്‍ന്ന് അവസാന ഏകദിനവും ടി20 പരമ്ബരയിലെ ആദ്യ മത്സരവും കാന്‍ബറയില്‍ വെച്ച് നടക്കും. അതിന് ശേഷം അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കായി ടീമുകള്‍ സിഡ്‌നിയിലേക്ക് തന്നെ വീണ്ടും വരുകയും ചെയ്യും.
തുടര്‍ന്ന് ഡിസംബര്‍ 17ന് അഡ്‌ലെയ്ഡില്‍ വെച്ച് നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റോടെ ടെസ്റ്റ് പരമ്ബരക്ക് തുടക്കമാവുകയും ചെയ്യും. തുടര്‍ന്ന് നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റ് മെല്‍ബണില്‍ വെച്ചാണ് നടത്താന്‍ തീരുമാനിച്ചതെങ്കിലും അവിടെത്തെ കോവിഡ് സാഹചര്യത്തില്‍ മാറ്റംവരുകയാണെങ്കില്‍ അഡ്ലെയ്ഡിനെ ബാക്കപ്പ് വേദിയായും തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്ന് ജനുവരി 7ന് സിഡ്‌നിയില്‍ വെച്ച് മൂനാം ടെസ്റ്റും ജനുവരി 15ന് ബ്രിസ്‌ബേനില്‍ വെച്ച് അവസാന ടെസ്റ്റ് മത്സരവും നടക്കും.
India’s Tour of Australia Dates
1st ODI: November 27 – SCG
2nd ODI: Novermber 29 – SCG
3rd ODI: December 1 – Manuka Oval
1st T20I: December 4 – Manuka Oval
2nd T20I: December 6 – SCG
3rd T20I: December 8 – SCG
1st Test: December 17-21 – Adelaide Oval
2nd Test: December 26-31 – MCG
3rd Test: January 7- 11 – SCG
4th Test: January 15-19 – Brisbane