ന്യൂഡല്‍ഹി: സ്‌പോര്‍ട്‌സ് വാതുവയ്പ്പിന് സൗകര്യമൊരുക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നുവെന്നതിന്റെ പേരില്‍ പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ ഒഴിവാക്കിയ പേടിഎം മണിക്കൂറുകള്‍ക്കകം തിരിച്ചെത്തി. ട്വിറ്ററിലൂടെയാണ് പേടിഎം ഇത് അറിയിച്ചത്.ഞങ്ങള്‍ തിരിച്ചെത്തി എന്നാണ് പേടിഎം ട്വിറ്ററില്‍ നല്‍കിയ കുറിപ്പ്.
ഓണ്‍ലൈന്‍ ചൂതാട്ടത്തിനുതകുന്ന ആപ്പുകളെയും അതിനെ പിന്തുണയ്ക്കുന്ന ആപ്പുകളെയും പിന്തുണയ്ക്കില്ലെന്നാണ് ഗൂഗിളിന്റെ മാനദണ്ഡം പറയുന്നത്. പേടിഎമ്മിന്റെ പേടിഎം ക്രിക്കറ്റ് ലീഗാണ് നടപടിക്കു കാരണമായത്. അതേ സമയം പ്ലേ സ്റ്റോറില്‍ തിരിച്ചുവരുന്നതിനു വേണ്ടി എന്തെല്ലാം ക്രമീകരണമാണ് വരുത്തിയതെന്ന് പേടിഎം വ്യക്തമാക്കിയിട്ടില്ല