കോവിഡ് വ്യാപനം : ബ്രിട്ടനിൽ ലോക് ഡൗണിന് സാധ്യത

0
90

ബ്രിട്ടനില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു.ഇതേതുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി ഭൂരിപക്ഷം യൂറോപ്യന്‍ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ പത്ത് ശതമാനം വര്‍ധനവുണ്ടായി.

 

വരുന്ന മാസങ്ങളില്‍ യൂറോപ്പില്‍ കോവിഡ് മരണസംഖ്യയില്‍ ഗണ്യമായ വര്‍ധന പ്രതീക്ഷിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ഏറ്റവും കരുതിയിരിക്കേണ്ടതെന്നും സംഘടനയുടെ യൂറോപ്യന്‍ വിങ് ചൂണ്ടിക്കാട്ടുന്നു.

 

നിലവില്‍ സ്പെയ്നും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നതാണു കണ്ടുവരുന്നത് .ഏപ്രിലിലെ ഉയര്‍ന്ന കണക്കിനെക്കാള്‍ കൂടുതല്‍ രോഗബാധിതരുടെ എണ്ണം വെള്ളിയാഴ്ച മാത്രം യൂറോപ്യന്‍ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here