ദുബായ്
ഇസ്രയേലും യുഎഇയും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ച് കരാര്‍ ഒപ്പിട്ടതിന് പിന്നാലെ വജ്രവ്യാപാരത്തിലും സഹകരിക്കാന്‍ കരാറായി. യുഎഇ എമിറേറ്റുകളില്‍ ഒന്നായ ദുബായ് ആണ് വജ്രവ്യാപാരത്തിന് ഇസ്രയേലുമായി കരാര്‍ ഉണ്ടാക്കിയത്. ഇസ്രയേലിലെ ഹൈഫ തുറമുഖത്തിന്റെ നടത്തിപ്പിന് ദുബായ് പോര്‍ട്ട് വേള്‍ഡ് രംഗത്തുവന്നതിന് പിന്നാലെയാണ് വജ്രവ്യാപാര കരാര്‍ പ്രഖ്യാപിച്ചത്.ഇസ്രയേലും യുഎഇയുമായി വ്യാപാരബന്ധം മറയ്ക്ക്പിന്നില്‍ സജീവമായിരുന്നെങ്കിലും നയതന്ത്രബന്ധം സ്ഥാപിച്ചതോടെ അത് പരസ്യബന്ധമായി. ഇരുരാജ്യത്തെയും ബാങ്കുകളും ഗവേഷണ സ്ഥാപനങ്ങളും സഹകരണക്കരാറുകള്‍ ഉണ്ടാക്കാന്‍ തിടുക്കത്തിലാണ്. എമിറേറ്റ്സ് എയര്‍ലൈന്‍സ് അടക്കം നൂറില്‍പരം വ്യോമയാന കമ്ബനികള്‍ക്ക് ഭക്ഷണം നല്‍കുന്ന എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിങ് യുഎഇയിലെ ആസ്ഥാനത്ത് ഇസ്രയേലി കോഷര്‍ ഭക്ഷണത്തിന്റെ ശാല തുറക്കും.ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ വജ്രവ്യാപാര കേന്ദ്രമായിരുന്ന ഇസ്രയേല്‍ ഇപ്പോള്‍ വലിയ രത്നങ്ങള്‍ മിനുക്കുന്നതില്‍ മുമ്ബന്തിയിലാണ്. മേഖലയിലെ പ്രധാന സാമ്ബത്തിക കേന്ദ്രമായ ദുബായും പ്രധാന വജ്രവ്യാപാര കേന്ദ്രമായി മാറുകയാണ്. ദുബായില്‍നിന്നുള്ള വജ്രകയറ്റുമതി 2003ല്‍ 360 കോടി ഡോളറിന്റേതായിരുന്നത് 2019ല്‍ 2300 ഡോളറിന്റേതായി വളര്‍ന്നിട്ടുണ്ട്.കരാറനുസരിച്ച് ഇസ്രയേലി വജ്രവിപണി ദുബായില്‍ ഒരു ഓഫീസ് തുറക്കും. പകരം സ്വതന്ത്ര സാമ്ബത്തികമേഖലയായ ദുബായ മള്‍ട്ടി കമ്മോഡിറ്റീസ് സെന്റര്‍ ഇസ്രയേലി വജ്രവിപണിയുടെ കേന്ദ്രമായ റമത് ഗാനില്‍ കട തുറക്കും