കെ.ജി.റ്റി.ഇ പ്രിൻറിംഗ് ടെക്‌നോളജി: ജൂലൈ 30 വരെ അപേക്ഷകൾ ക്ഷണിച്ചു

0
71

 

കേരള സ്‌റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് ട്രെയിനിംഗും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി.ഇ പ്രിൻറിംഗ് ടെക്‌നോളജി 2020-21 (പ്രീ-പ്രസ് ഓപറേഷൻ/പ്രസ് വർക്ക്/പോസ്റ്റ് പ്രസ് ഓപറേഷൻ ആൻറ് ഫിനിഷിംഗ്) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 30 വരെ നീട്ടി.

അപേക്ഷകർ എസ്.എസ്.എൽ.സി പാസായിരിക്കണം. പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്്ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here