പാലത്തായി പീഡനകേസിൽ ബിജെപി- സിപിഐഎം ഒത്തുകളിക്കുന്നു ; ഷാഫി പറമ്പിൽ

0
83

പാലത്തായി പീഡനക്കേസിൽ ബിജെപി- സിപിഐഎമ്മും തമ്മിൽ ഒത്തുകളിയെന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ. ബോധപൂർവം കേസ് അട്ടിമറിക്കുകയാണെന്നും ഷാഫി ആരോപിച്ചു.കേസിൽ പോക്‌സോ ചുമത്താതിരുന്നത് വൻ വീഴ്ചയാണെന്നും പിഡബ്ലുസി വിഷയത്തിൽ പ്രതിപക്ഷ ആരോപണങ്ങൾ ശരിയായിരുന്നു എന്ന് സമ്മതിക്കാൻ നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

സ്വർണക്കടത്തു കേസിൽ അവസാന നിമിഷം വരെ ശിവശങ്കറെ രക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. കള്ളക്കടത്തിന് സ്വന്തം ഓഫീസ് തുറന്നു കൊടുത്ത ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി .അതേസമയം പാലത്തായി കേസിലെ വീഴ്ചയ്ക്ക് കാരണം സിപിഐഎം- ബിജെപി ബന്ധമാണെന്നും കെ മുരളീധരൻ എം പി പറഞ്ഞു. . സ്വർണക്കടത്ത് കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നും അല്ലാത്ത പക്ഷം അന്വേഷണം ശിവശങ്കറിൽ മാത്രം ഒതുങ്ങുമെന്നും കെ മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here