തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ നടി ചിപ്പി. ആറ്റുകാൽ ക്ഷേത്രത്തിന് സമീപമാണ് ചിപ്പിയും കുടുബാംഗങ്ങളും പൊങ്കാല ഇടുന്നത്. ഈ വർഷം പായസവും വെള്ളച്ചോറും പയറും ആണ് ചിപ്പി ആറ്റുകാലമ്മയ്ക്ക് നിവേദ്യമായി അർപ്പിക്കുന്നത്. ഇത്തവണ ഒരു സ്പെഷ്യൽ പ്രാർഥന കുടി തനിക്കുണ്ടെന്ന് ചിപ്പി മാധ്യമങ്ങളോട് പ്രതികരിച്ചു.
ആറ്റുകാൽ പൊങ്കാലയിലെ സ്ഥിരം സാന്നിധ്യമായ ചിപ്പി സ്കൂൾ കാലം മുതൽ പൊങ്കാല അർപ്പിക്കുന്നുണ്ട്. 20 വർഷത്തിലേറെയായി പൊങ്കാലയിടുന്നുണ്ടെന്നും ഇടയ്ക്ക് കുറച്ചു തവണ പൊങ്കാല നഷ്ടപ്പെട്ടിട്ടുണ്ടെന്നും ചിപ്പി പറഞ്ഞു. “20 വർഷത്തിലേറെയായി പൊങ്കാലയിടുന്നുണ്ട്. ഇടയ്ക്ക് കുറച്ചു തവണ പൊങ്കാല ഇടാൻ കഴിയാതെ വന്നിട്ടുണ്ട്. ഓരോ തവണ പൊങ്കാല ഇടുമ്പോഴും ആദ്യമായി പൊങ്കാല ഇടുന്ന അനുഭവമാണ്”- ചിപ്പി പറഞ്ഞു
ഓരോ വർഷം കഴിയുമ്പോഴും തിരക്ക് കൂടുകയാണെന്നും ചിപ്പി ചൂണ്ടിക്കാട്ടുന്നു. ഇക്കൊല്ലം നല്ല തിരക്കാണ്. ക്ഷേത്രത്തിൽ പോയപ്പോൾ വലിയ ക്യൂ കണ്ടുവെന്നും ചിപ്പി പറഞ്ഞു.