ദുരിതം ഇനിയും തുടരും: ലോകാരോഗ്യ സംഘടന

0
69

ജനീവ: കൊവിഡ് സംബന്ധിച്ച ഏറ്റവും ഗുരുതരമായ രോഗകാലം ഇനിയും വരാനിരിക്കുന്നുവെന്നും, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയില്‍ സര്‍ക്കാരുകള്‍ വീഴ്ച വരുത്തരുതെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. യൂറോപ്പില്‍ സ്ഥിതി ഗുരുതരമാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. കൊവിഡ് ആദ്യഘട്ടമുണ്ടായ മാര്‍ച്ച്‌ മാസത്തിലെതിനേക്കാള്‍ കൂടുതല്‍ രോഗികള്‍ യൂറോപ്പിലുണ്ടാകുന്നു. കഴിഞ്ഞയാഴ്ച മാത്രം 3 ലക്ഷത്തിലധികം രോഗികളുണ്ടായത് ആശങ്കയുണ്ടാക്കുന്നതാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

 

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നുകോടി 32 ലക്ഷത്തിലധികമായി. ഒന്‍പതര ലക്ഷത്തോളമാണ് ആകെ മരണം.എണ്ണത്തില്‍ ഒന്നാമതുള്ള അമേരിക്കയില്‍ ചികിത്സയിലുള്ളത് 69 ലക്ഷത്തോളമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here