അമേരിക്കയിൽ ചൈനീസ് ആപ്പുകൾ നിരോധിക്കുന്നു.

0
117

വാഷിംഗ്ടണ്‍: ചൈനീസ് ആപ്പുകളായ ടിക്ടോക്, വീചാറ്റ് എന്നിവയ്ക്ക് നാളെ മുതല്‍ അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്.

 

ഈ ആപ്പുകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ച യു.എസ്-ചൈന തര്‍ക്കങ്ങള്‍ക്കിടയിലും അമേരിക്കന്‍ നിക്ഷേപകരുമായി കൈകോര്‍ക്കാന്‍ ടിക്ടോക് നീക്കംനടത്തുന്നതിനിടയിലുമാണ് തീരുമാനം.രാജ്യസുരക്ഷ, വിദേശനയം, യു.എസിന്റെ സമ്ബദ്‌വ്യവസ്ഥ എന്നിവയെ ഭീഷണിപ്പെടുത്തുന്നതിന് ചൈന ഈ ആപ്പുകള്‍ ദുരുപയോഗം ചെയ്തതായി യു.എസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് പറഞ്ഞു. ചൈനീസ് ഉടമസ്ഥതയിലുള്ള വീഡിയോ ആപ്ലിക്കേഷനായ ടിക്‌ടോക്കുമായി കൈകോര്‍ക്കാനുള്ള ഒരു അമേരിക്കന്‍ കമ്ബനിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.

 

കഴിഞ്ഞ ജൂണിലാണ് രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ടിക്ടോക് ഉള്‍പ്പെടെ 59 ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here