ലിയോയ്‍ക്ക് 13 മാറ്റങ്ങള്‍, ആ രംഗങ്ങള്‍ കുറയ്‍ക്കും, സെൻസര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ.

0
63

ലിയോ ചര്‍ച്ചകളിലാണ് തമിഴകം. ലിയോയുടെ ഓരോ വിശേഷവും ആഘോഷമാകുകയാണ്. എന്തായിരിക്കും ലിയോ കാത്തുവെച്ചത് എന്ന് അറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്. സെൻസര്‍ ബോര്‍ഡ് വിജയ്‍യുടെ ലിയോയില്‍ വരുത്തിയ മാറ്റങ്ങളും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.

പ്രധാനമായും 13 മാറ്റങ്ങളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചില വാക്കുകള്‍ മ്യൂട്ടാക്കാനും നിര്‍ദ്ദേശങ്ങളുണ്ട്. വിജയ്‍യുടെ ലിയോയില്‍ ചില വയലൻസ് രംഗങ്ങള്‍ കുറയ്‍ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുഎ സര്‍ട്ടിഫിക്കറ്റാണ് ലിയോയ്‍ക്ക്.

വിജയ്‍യുടെ ലിയോയും ലോകേഷ് കനകരാജ് തന്റെ ബയോഗ്രാഫിക്കൊപ്പം ചേര്‍ത്തതടക്കം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു എന്നതില്‍ നിന്ന് ലഭിക്കുന്ന ഹൈപ്പ് മനസ്സിലാക്കാം. ട്വിറ്ററില്‍ ലിയോ നേരത്തെ ചേര്‍ക്കാതിരുന്നതിനാല്‍ ചിത്രം ഉപേക്ഷിച്ചുവെന്ന ചില ട്രേഡ് അനലിസ്റ്റുകള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്‍ത് വിവാദമായി മാറിയിരുന്നു. സിനിമകള്‍ പൂര്‍ത്തിയായത് മാത്രമായിരുന്നു സംവിധായകൻ ലോകേഷ് കനകരാജ് ബയോഗ്രാഫിയില്‍ സാധാരണയായി ചേര്‍ക്കാറുള്ളത്. ചിത്രത്തിന്റെ സെൻസര്‍ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ലോകേഷ് കനകരാജ് ട്വിറ്ററില്‍ പേരിനൊപ്പം ബയോഗ്രാഫിയില്‍ ലിയോ ചേര്‍ത്തത് ആരാധകര്‍ ആഘോഷവുമാക്കി.

ചോര നിറത്തിലുള്ള നിരവധി പോസ്റ്ററുകള്‍ ആദ്യം പുറത്തുവിട്ടതിനാല്‍ ലിയോ മുതിര്‍ന്നവര്‍ക്ക് മാത്രമുള്ളതാകും എന്ന സംശയവും നീക്കുന്നതാണ് എല്ലാത്തരം പ്രേക്ഷകര്‍ക്കും കാണാനാകുന്നതാണ് എന്ന് സാക്ഷ്യപ്പെടുത്തി സെൻസര്‍ ബോര്‍ഡ് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. എന്തായാലും ലിയോ മികച്ച ഒരു സിനിമയായിരിക്കും എന്ന് നടനുമായ ഗൗതം വാസുദേവ് മേനോൻ നേരത്തെ വ്യക്തമാക്കിയതും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇത് ഒരു ദളപതി സിനിമയാണ്. ലോകേഷ് കനകരാജിന്റേതാണ്, ലിയോയ്‍ക്കായി ചെയ്‍ത രംഗങ്ങള്‍ ഡബ്ബിംഗിന് കണ്ടിരുന്നുവെന്നും അതെല്ലാം മികച്ചതായി വന്നിട്ടുണ്ടെന്നും മനംകവരുന്നതാണ് എന്നും ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ഗൗതം വാസുദേവ് മേനോൻ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here