ആശാവർക്കർമാരുടെ സമരം: വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിക്കും

0
36

വേതന വർദ്ധനവ് ആവശ്യപ്പെട്ടിട്ടുള്ള ആശാവർക്കർമാരുടെ സെക്രട്ടറിയേറ്റിന് മുന്നിൽ തുടരുകയാണ്.  സമരം ഇന്ന് ഇരുപത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു. സമൂഹത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമരത്തിന് വിലയ പിന്തുണയാണ് ലഭിയ്ക്കുന്നത്.

ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസ്സിൽ ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക, 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളിൽ ഉറച്ച് നിന്നാണ് ആശാ വർക്കർമാരുടെ പ്രക്ഷോഭം.

വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. അടിയന്തര പ്രമേയത്തിന് രാഹുൽ മാങ്കൂട്ടത്തിൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്നലെ കേന്ദ്ര സർക്കാർ ഫണ്ട് നൽകുന്നില്ലെന്ന് കാണിച്ച് ഭരണപക്ഷം ശ്രദ്ധ ക്ഷണിക്കലായി സഭയിൽ കൊണ്ടുവന്നിരുന്നു. ആശ വർക്കർമാർക് രാജ്യത്ത് ഏറ്റവും ഉയർന്ന ഓണറേറിയം നൽകുന്നത് കേരളമാണെന്ന് നിയമസഭയിലും ആവർത്തിച്ചു ആരോഗ്യമന്ത്രി വീണാ ജോർജ്. എൻഎച്ച്എം പദ്ധതിയിൽ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കിട്ടേണ്ട 600 കോടി കിട്ടാൻ പ്രതിപക്ഷം കൂടി ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here