സ്വർണ വിലയിൽ അടിമുടി വിറയ്ക്കുകയാണ് വിപണി. ഒറ്റയടിക്ക് 60,000 കടന്ന സ്വർണ വില ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് 62,000 മറികടന്നു. ഇന്നലെ നേരിയ തോതിൽ വില ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് അതിൻ്റെ എത്രയോ മടങ്ങാണ് വർദ്ധിച്ചത്.
7,705 രൂപയായിരുന്ന ഒരു ഗ്രാം 105 രൂപ വർദ്ധിച്ച് 7,810 രൂപയിലഎത്തി. ഇതോടെ 61,640 രൂപയായിരുന്ന ഒരു പവൻ സ്വർണം 62,480 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിക്കുന്നത്. 840 രൂപയുടെ വർദ്ധനവാണ് 22 കാരറ്റ് സ്വർണത്തിൽ ഉണ്ടായത്.
ഇന്നത്തെ വെള്ളി വില ഗ്രാമിന് 106 രൂപയും കിലോഗ്രാമിന് 1,06,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണി തന്നെയാണ് വെള്ളിവിലയും നിശ്ചയിക്കുന്നത്.