ചെന്നൈ: പ്രശസ്ത തമിഴ് നടൻ ശാം അറസ്റ്റിൽ. നുങ്കബാക്കത്തിലുള്ള ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തിയതിനാണ് നടനെ അറസ്റ്റ് ചെയ്തത്. ശാമിനൊപ്പം പതിനൊന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശാമിന്റെ ഫ്ളാറ്റ് ചൂതാട്ട കേന്ദ്രമാക്കിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.