മലപ്പുറം: പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകമാണെന്നും മുസ്ലിം ലീഗ് നേതൃയോഗം. മലപ്പുറത്ത് ചേര്‍ന്ന അടിയന്തര നേതൃയോഗത്തിന് പിന്നാലെയാണ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ലീഗ് തീരുമാനം അറിയിച്ചത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ നേരിടുന്ന കേസുകളും ആരോപണങ്ങളും മറച്ചുവെക്കാന്‍ വേണ്ടിയാണ് അറസ്റ്റ്. അറസ്റ്റ് ചെയ്യാനുള്ള ഘട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നില്ല. രാഷ്ട്രീയ പ്രേരിതമായി അറസ്റ്റുണ്ടാകുമെന്ന് വിവരം ലഭിച്ചിരുന്നു.
നഗ്നമായ അധികാര ദുര്‍വിനിയോഗമാണ് സര്‍ക്കാര്‍ ഏജന്‍സിയെ കൊണ്ട് നടത്തുന്നത്. കേന്ദ്രത്തെ വിമര്‍ശിക്കുന്നവരാണ് ഇങ്ങനെ ചെയ്യുന്നത്. മുന്‍കൂട്ടിയുള്ള തീരുമാനപ്രകാരമാണ് അറസ്റ്റ്.