ചെന്നൈ: ബിജെപിയുടെ വേല്‍ യാത്രയ്ക്ക് പോകവെ, നടിയും ബിജെപി നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഇവരുടെ കാറില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. കാറിന്റെ ഒരു ഭാഗം പൂര്‍ണമായി തകർന്നുവെന്നും , പക്ഷേ പരിക്കില്ലെന്നും ഖുശ്ബു അറിയിച്ചു. ഖുശ്ബുവും, ഭർത്താവും, കടലൂരില്‍ ബിജെപി സംഘടിപ്പിച്ച വേല്‍യാത്രയ്ക്ക് പോകുകയായിരുന്നു. ദൈവം തങ്ങളെ കാത്തു രക്ഷിച്ചുവെന്നും മറ്റൊരു വാഹനത്തില്‍ യാത്ര തുടരുമെന്നും ഖുശ്ബു അറിയിച്ചു. അപകടം നടന്നത് മേല്‍മര്‍വത്തൂരില്‍ വച്ചാണ്. നടന്ന സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്
യഥാര്‍ഥ വഴിയിലൂടെ തന്നെയാണ് തങ്ങളുടെ കാര്‍ മുന്നോട്ട് പോയിരുന്നതെന്നും ലോറി ഇങ്ങോട്ട് വന്ന് ഇടിക്കുകയായിരുന്നുവെന്നുമാണ് ഖുശ്ബു പറയുന്നത്. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ബാക്കി കാര്യങ്ങള്‍ വിശദമായ അന്വേഷണത്തിന് ശേഷമേ പറയാന്‍ സാധിക്കൂ എന്നും ഖുശ്ബു പറഞ്ഞു. വേല്‍മുരുഗന്‍ തങ്ങളെ രക്ഷിച്ചുവെന്നും, മുരുഗനില്‍ ഭര്‍ത്താവ് അര്‍പ്പിച്ച വിശ്വാസത്തിന്റെ ഫലമാണിതെന്നും നടി ട്വിറ്ററില്‍ കുറിച്ചു.