കേദാർനാഥ് ക്ഷേത്രത്തിന്റെ പരിസരത്ത് ഭക്തർ ഫോട്ടോ എടുക്കുന്നതും വീഡിയോ എടുക്കുന്നതും വിലക്ക്.

0
85

കേദാർനാഥ് ക്ഷേത്രത്തിന്റെ പരിസരത്ത് ഭക്തർ ഫോട്ടോ എടുക്കുന്നതും വീഡിയോ എടുക്കുന്നതും വിലക്ക്. അടുത്തിടെ ഒരു വനിതാ ബ്ലോഗർ ക്ഷേത്രത്തിന് മുന്നിൽ വെച്ച് കാമുകനോട് വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് നടപടി.

നടപടിയെ തുടർന്ന് “ശ്രീ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ക്ഷേത്രപരിസരത്ത് പലയിടത്തും മൊബൈൽ ഫോണുമായി ക്ഷേത്രപരിസരത്ത് പ്രവേശിക്കരുത്, ക്ഷേത്രത്തിനുള്ളിൽ ഏതെങ്കിലും തരത്തിലുള്ള ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും കർശനമായി നിരോധിച്ചിരിക്കുന്നു. നിങ്ങൾ സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ് എന്നെഴുതിയ ബോർഡുകളും സ്ഥാപിച്ചു.

“മാന്യമായ വസ്ത്രങ്ങൾ” ധരിക്കാനും ക്ഷേത്രപരിസരത്ത് കൂടാരങ്ങളോ ക്യാമ്പുകളോ സ്ഥാപിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ക്ഷേത്ര ഭാരവാഹികൾ ജനങ്ങളോട് ആവശ്യപ്പെട്ടു.

ഉത്തരവ് പാലിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

“ഒരു കൂട്ടം വിശ്വാസ സമ്പ്രദായത്തെ പിന്തുടരുന്നു മതപരമായ ഇടമാണിത്.  ഭക്തർ അതിനെ ബഹുമാനിക്കണം”- ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അജേന്ദ്ര അജയ് പറഞ്ഞു,

ബദരീനാഥ് ധാമിൽ നിന്ന് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അത്തരം ബോർഡുകൾ അവിടെയും സ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here