സജി ചെറിയാൻ മന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറായത് ധാര്‍മ്മികതയുടെയും ഔചിത്യത്തിന്റെയും പേരിലാണ്. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരാൾക്ക് അതിനെ വിമർശിക്കാം എന്നും ബാലൻ പറഞ്ഞു.
ഭരണഘടന വിമർശനത്തിന് അതീതമല്ല. ഗീതയോ ഖുറാനോ ബൈബിളോ പോലുള്ള ആത്മീയ ഗ്രന്ഥങ്ങളുടെ പട്ടികയിൽ ഉള്ളതുമല്ല ഭരണഘടന. രാഷ്ട്രീയ തത്വമനുസരിച്ചാണ് ഭരണഘടന തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു. സജി ചെറിയാനെതിരെയുള്ള ആക്ഷേപങ്ങൾ ജുഡിഷ്യറിക്ക് മുന്നിൽ നിലനിൽക്കാൻ പോകുന്നില്ല. ആര്‍ ബാലകൃഷ്ണപിള്ളയുടെ കേസില്‍ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് അദ്ദേഹത്തെ ശരി വച്ചിരുന്നതായും എ കെ ബാലന്‍ പ്രതികരിച്ചു.
മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതിൽ തനിക്ക് സങ്കടം ഇല്ലെന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം. തന്റെ രാജിക്കുശേഷം ഭരണഘടന ആളുകൾ വായിക്കാൻ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് എന്നും ഇന്ത്യൻ ഭരണഘടനയോട് ബഹുമാനമാണ് ഉള്ളത്. അന്ന് നടത്തിയ പ്രസംഗത്തിന്റെ മൂന്നു വരികൾ മാത്രം പ്രചരിപ്പിച്ച് തനിക്കെതിരെ പ്രതിഷേധങ്ങൾ ഉണ്ടാക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.