ഇത്തവണയും വീട്ടുമുറ്റത്ത് പൊങ്കാലയിട്ട് കെ.എസ് ചിത്ര

0
24

എല്ലാ വർഷത്തെയും പോലെ ഇത്തവണയും വീട്ടു മുറ്റത്ത് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ട് ​ഗായിക കെ.എസ് ചിത്ര. പൊങ്കാല ഇട്ടതിന്റെ ചിത്രങ്ങൾ കെ.എസ് ചിത്ര സോഷ്യൽമീഡിയയിൽ പങ്കുവച്ചു. എല്ലാ ഭക്തർക്കും ആറ്റുകാൽ പൊങ്കാല ആശംസകൾ നേർന്നുകൊണ്ടാണ് ​ഗായിക ചിത്രങ്ങൾ പങ്കുവച്ചത്. കൈകൂപ്പി പ്രാർത്ഥനയോടെ നിൽക്കുന്ന താരത്തെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുക.

എല്ലാവർഷവും കെ.എസ് ചിത്ര പൊങ്കാല അർപ്പിക്കാറുണ്ട്. ആറ്റുകാൽ അമ്മയുടെ നിറഞ്ഞ ഭക്തയാണ് ചിത്ര. മുമ്പൊക്കെ ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല ഇടുന്നതിനായി പോകുമായിരുന്നെങ്കിലും ഇപ്പോൾ ആ പതിവുകളില്ല. ഏതാനും വർഷങ്ങളായി വീട്ടിൽ തന്നെയാണ് ​ഗായിക പൊങ്കാല അർപ്പിക്കുന്നത്.

ഇത്തവണയും നിരവധി സെലിബ്രിറ്റികളാണ് പൊങ്കാല അർപ്പിക്കുവാനായി ആറ്റുകാലിൽ എത്തിയത്. ചിപ്പി, വീണ വിജയൻ, പാർവ്വതി, മരുമകൾ താരിണി കലിം​ഗരായർ, ആനി എന്നിവരൊക്കെ പൊങ്കാല അർപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here