പോകാം, പൂക്കളുടെ താഴ്‌വരയിലേക്ക്

0
88

നിറങ്ങൾ വാരിത്തൂകി പൂക്കളുടെ താഴ്വര സന്ദർശകർക്കായി ഒരുങ്ങി. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഹിമാലയൻ താഴ്വരയിലെ പുഷ്പവാടി ബുധനാഴ്ച സന്ദർശകർക്കായി തുറന്നു. ഒരു വിദേശിയടക്കം 76 വിനോദസഞ്ചാരികളാണ് ആദ്യദിവസം താഴ്വരയിലെത്തിയത്.

യുനെസ്കോ പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ടതാണ് 10,000 അടി ഉയരത്തിലുള്ള താഴ്വര. 87.5 ചതുരശ്ര അടിയാണ് വിസ്തൃതി. 500 ഇനം പൂക്കളാണ് ജൂൺ ഒക്ടോബർ മാസങ്ങളിൽ ഇവിടെ പൂവിടുന്നത്.

ഇതിൽ 12 തരം പൂക്കൾ ഈ മാസങ്ങളിൽ സദാ പൂത്തുകൊണ്ടിരിക്കും. ഒക്ടോബർ 31വരെ താഴ്വര സന്ദർശകർക്കായി തുറന്നിരിക്കും. പൂക്കൾക്കൊപ്പം ഹിമാലയൻസൗന്ദര്യവും ആസ്വദിക്കാമെന്നതാണ് താഴ്വരയെ പ്രിയങ്കരമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here