ഉരുൾപൊട്ടി തകർന്ന പെട്ടിമുടിയിൽ അഞ്ചാം ദിവസമായ ഇന്ന് പുഴ കേന്ദ്രീകരിച്ചു പ്രധാന തിരച്ചിൽ നടത്തും. ഇന്നലെ 6 മൃതദേഹങ്ങൾ പെട്ടിമുടി പുഴയിൽ നിന്ന് ലഭിച്ചതോടെ കൂടുതൽ ആളുകൾ ഒഴുക്കിൽ പെട്ടിരിക്കാമെന്നാണ് അനുമാനം. പത്ത് കുട്ടികള്‍ ഉള്‍പ്പെടെ 22 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
ഇതുവരെ 49 മൃതദേഹങ്ങൾ ലഭിച്ചു.
പെട്ടിമുടി മേഖലയിൽ കോവിഡ് വ്യാപനം ഏറിവരാൻ സാധ്യത ഉള്ളതുകൊണ്ട് ആളുകൾ അനാവശ്യമായി ദുരന്ത ഭൂമി സന്ദർശിക്കരുതെന്നു മന്ത്രി എം എം മണി പറഞ്ഞു.