നാഗ്പൂർ : 40000 രൂപയുടെ വൈദ്യുത ബിൽ ലഭിച്ച 57കാരൻ തീകൊളുത്തി ജീവനൊടുക്കിയ നിലയിൽ.മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ലീലാധർ ലക്ഷ്മൺ ഗൈഥാനിയാണ് തീകൊളുത്തി ജീവനൊടുക്കിയത്. 40000 രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതു മുതൽ ഇദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
3 മാസത്തെ ലോക്ക്ഡൗൺ കാലത്തെ വൈദ്യുതി ചാർജ് ആയാണ് ലീലാധറിന് 4000 രൂപയുടെ ബില്ല് ലഭിച്ചത്. ഭീമമായ തുക കണ്ട് ഞെട്ടിയ ഇദ്ദേഹം അധികൃതരുമായി സംസാരിച്ച് വിഷയം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തി.