ഹൃദയത്തിന്റെ നൂറ് ദിനങ്ങൾ, അഭിനന്ദനങ്ങൾ അറിയിച്ച് മോഹൻലാൽ

0
44

 

കേരളത്തിലെ സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൃദയം. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടി. ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിന് ശേഷം സംവിധായകന്റെ കുപ്പായം എടുത്തിട്ടപ്പോൾ പ്രേക്ഷകർ ഈ സിനിമയെയും ഇരുകയ്യും നീട്ടി സ്വീകരിച്ചു.

‘അരുണ്‍ നീലകണ്ഠൻ’ എന്ന പ്രണവ് മോഹൻലാല്‍ അവതരിപ്പിച്ച കഥാപാത്രം പ്രണവ് മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ചത് എന്ന അഭിപ്രായമാണ് പ്രേക്ഷകർ നൽകിയത്‌ . ‘അരുണ്‍ നീലകണ്ഠന്റെ’ 17 മുതല്‍ 30 വരെയുള്ള ജീവിതകാലമാണ് ചിത്രത്തിലൂടെ പറയുന്നത്. ആകെ 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്. ആ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹിഷാം അബ്‍ദുൾ വഹാബ് ആദ്യമായി സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രം കൂടിയാണിത്.

ഇപ്പോഴിതാ ‘ഹൃദയം’ റിലീസ് ചെയ്‍ത് നൂറ് ദിവസം പിന്നിട്ടതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാല്‍ ഉൾപ്പടെയുള്ള താരങ്ങൾ. വിജയകരമായ യാത്രയില്‍ ‘ഹൃദയം’ ടീമിനെ അഭിനന്ദിക്കുകയാണ് എന്ന് മോഹൻലാല്‍ തന്റെ സാമൂഹിക മാധ്യമത്തിലൂടെ പറഞ്ഞു. ചിത്രത്തിന്റെ അനിയരപ്രവർത്തകരുടെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം നൂറ്റിയൊന്നാം ദിവസത്തിലേക്ക് എത്തിയ സന്തോഷം മോഹൻലാൽ പങ്കുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here