കൊല്ലം ചാത്തന്നൂരില്‍ കുടുംബശ്രീയുടെ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷ. എട്ടുപേരെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷത്തിനിടെ നല്‍കിയ പൊറോട്ടയും വെജിറ്റബിള്‍ കറിയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിള്‍ കറിയും നല്‍കിയിരുന്നു. ചാത്തന്നൂര്‍ ഗണേഷ് ഫാസ്റ്റ് ഫുഡില്‍ നിന്നാണ് ഭക്ഷണം വാങ്ങിയത്. ഭക്ഷ്യവിഷബാധ സംബന്ധിച്ച പരാതി ഉയര്‍ന്നതോടെ ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യവകുപ്പും ഹോട്ടലില്‍ സംയുക്തമായി പരിശോധന നടത്തി. കഴിഞ്ഞ ഒമ്പത് വര്‍ഷമായി കടയ്ക്ക് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിനെതിരെ കടുത്ത നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം.