കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ധോലഗുരില്‍ നിന്നുള്ള 102-കാരനായ മംഗള കാന്തി റോയിയെ രാജ്യം പരമോന്നത സിവിലയന്‍ ബഹുമതിയായ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.
സംസ്ഥാനത്തെ ഏറ്റവും പ്രായമേറിയ നാടോടി ഗായകനായ മംഗള കാന്തിക്ക് കലയിലും സംഗീതത്തിലും നല്‍കിയ സംഭാവനയ്‌ക്കാണ് അംഗീകാരം ലഭിച്ചത്.
സംഗീത ഉപകരണമായ സരിന്ദയിലൂടെയാണ് ഇദ്ദേഹം ജനഹൃദയങ്ങളില്‍ ഇടം പിടിച്ചത്. മംഗള കാന്തി അഞ്ചു വയസ്സുമുതലാണ് സരിന്ദ വായിച്ചു തുടങ്ങിയത്.
ചടങ്ങുകളില്‍ സരിന്ദ വായിച്ച് കിട്ടുന്ന തുച്ഛമായ തുകയും സാംസ്കാരിക വകുപ്പ് നല്‍കുന്ന തുകയും മാത്രമാണ് അദ്ദേഹത്തിന്റെ ഏക വരുമാനം. അതുകൊണ്ട് തന്നെ മംഗള കാന്തി റോയിയും ഭാര്യ ചമ്ബാ റോയിയും ഇപ്പോഴും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്.
വാര്‍ദ്ധക്യത്തില്‍ ലഭിച്ച അംഗീകാരത്തെ കുറിച്ച് അദ്ദേഹം ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ്. ” ശതാബ്ദിയിലെത്തിയ തന്നെ വിശിഷ്ടമായ പുരസ്കാരത്തിന് തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും, എന്നാല്‍ കലാരൂപം ഒരിക്കലും തന്നെ സാമ്ബത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാന്‍ സഹായിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ അതിയായ ദുഃഖമുണ്ടെന്നും റോയ് പറയുന്നു. കൂടാതെ, താന്‍ ദരിദ്രത്തനാണെങ്കിലും കലയില്‍ സമ്ബന്നനാണ്. അതുകൊണ്ട് തന്നെ സമൂഹത്തില്‍ നിന്നും ആദരവും കിട്ടുന്നുണ്ട്”.
ഇപ്പോള്‍ സരിന്ദ എന്ന സംഗീത ഉപകരണം വായിക്കുന്നവര്‍ വളരെ കുറവാണ്, അതിനാല്‍ സരിന്ദയുടെ സംരക്ഷണം ആവശ്യമാണെന്നും മംഗള കാന്തി കൂട്ടി ചേര്‍ത്തു.